
അടിമാലി: നാളെ മുതല്‍ രണ്ട് ദിവസങ്ങളിലായാണ് എ ഐ എസ് എഫ് ജില്ലാ സമ്മേളനം അടിമാലിയില്‍ നടക്കുന്നത്. രാവിലെ പതാക ഉയര്‍ത്തലിന് ശേഷം പുഷ്പാര്‍ച്ചന, രക്തസാക്ഷി പ്രമേയം, പ്രസീഡിയം തെരഞ്ഞെടുപ്പ് എന്നിവ നടക്കും. തുടര്‍ന്ന് അടിമാലി കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. പ്രതിനിധി സമ്മേളനം എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആര് എസ് രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിഭാ സംഗമം സി പി ഐ ജില്ല സെക്രട്ടറി കെ. സലിംകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘാടക സമിതി ചെയര്മാന് കെ.എം.ഷാജി, ജയ മധു, പി.പളനിവേല്‍ എന്നിവര്‍ സംസാരിക്കും. പ്രതിഭാ സംഗമത്തില്‍ എ ഐ എസ് എഫ് ജില്ല വൈസ് പ്രസിഡന്റ് ജി. വൈ .ജിനു അദ്ധ്യക്ഷത വഹിക്കും. കലാ, സാംസ്കാരിക കായിക, കാര്‍ഷിക മേഖലകളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. സമ്മേളനത്തില്‍ സംഘടനാ ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രിന്‍സ് മാത്യു, നന്ദു ജോസഫ്, അഡ്വ: വി.എസ്.അഭിലാഷ്, കെ.ജെ.ജോയ്സ്, ആനന്ദ് വിളയില്‍, സെല്‍വം കണ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.