അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഡയമണ്ട് ജൂബിലി നിറവില്‍; വാര്‍ഷികാഘോഷം ഈ മാസം 27ന്

അടിമാലി: അടിമാലിയുടെ വിദ്യാഭ്യാസ മേഖലക്ക് കരുത്ത് പകര്‍ന്ന് ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഡയമണ്ട് ജൂബിലി നിറവിലാണ്. 1948ലാണ് സ്‌കൂള്‍ സ്ഥാപിതമായത്. സ്‌കൂളിന്റെ എഴുപത്തഞ്ചാമത് വാര്‍ഷികാഘോഷം ഈ മാസം 27ന് നടക്കും. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുകയാണെന്നും സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. ഏപ്രില്‍ 27ന് രാവിലെ 9മുതല്‍ ഒരു ദിവസം നീളുന്ന ആഘോഷപരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. മന്ത്രിമാര്‍, എം പി, എം എല്‍ എമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, മുന്‍ അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഓര്‍മ്മച്ചെപ്പ് എന്ന് പേര് നല്‍കിയിരിക്കുന്ന പരിപാടിയില്‍ പൂര്‍വ്വ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ആദരിക്കും. ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹവിരുന്നും വിവിധ കലാപരിപാടികളും നടക്കും. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ സോളി ജീസസ്, ചീഫ് കോഡിനേറ്റര്‍ സി എ ഏലിയാസ്, ടി എസ് സിദ്ദിഖ്, കെ സേതുകുട്ടി എന്നിവര്‍ പങ്കെടുത്തു.