
അടിമാലി: ദേവികുളം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വായനാപക്ഷാചരണവും കെ ദാമോദരന്‍ അനുസ്മരണവും സംഘടിപ്പിച്ചു. അടിമാലി നാഷണല്‍ ലൈബ്രറി ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ദേവികുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ ശിവന് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി എന്‍ ബാലകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു.
ദേവികുളം താലൂക്കില്‍ കഴിഞ്ഞ പത്ത് വര്‍ഷം ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റായി സേവനം അനുഷ്ടിച്ച വിനു സ്കറിയക്ക് ചടങ്ങില്‍ ആദരമൊരുക്കി. സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം റ്റി ആര് ഹരിദാസ് പ്രഭാഷണവും റ്റി എം ഗോപാലകൃഷ്ണന് വിഷയാവതരണവും നടത്തി. പി എന്‍ ചെല്ലപ്പന് നായര്‍, രവികുമാര്‍ സി എസ് എന്നിവര്‍ സംസാരിച്ചു. മലബാര്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു കെ ദാമോദരന്‍.