KeralaLatest NewsLocal news
കളമശ്ശേരി ചക്യാടം പുഴയിൽ കാണാതായ രണ്ടുപേരെ കണ്ടെത്തി; അപകടത്തിൽ പെട്ടത് ഇടുക്കിയിൽ നിന്നുള്ള സംഘം

കൊച്ചി: മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിന് സമീപം സമീപം കളമശ്ശേരി ചക്യാടം പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടുപേരെയും കണ്ടെത്തി. ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടുക്കിയിൽ നിന്നുള്ള ആറംഗസംഘത്തിലെ രണ്ടു പേരാണ് ഒഴുക്കിൽപ്പെട്ടത്. കുളിയ്ക്കാനിറങ്ങിയപ്പോൾ രണ്ടുപേർ മുങ്ങിപ്പോവുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കളമശ്ശേരി ചക്യാടം പുഴയിലേക്ക് ഇടുക്കിയിൽ നിന്നുള്ള സംഘം എത്തുന്നത്. കുളിക്കുന്നതിനിടയിൽ രണ്ടു പേർ മുങ്ങിപ്പോവുകയായിരുന്നു. മറ്റുള്ളവരുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞാണ് മുങ്ങിപ്പോയവരെ കണ്ടെത്തിയത്. എന്നാൽ ഇവരുടെ ആരോഗ്യവിവരങ്ങൾ ലഭ്യമായിട്ടില്ല.