KeralaLatest NewsLocal news

കണ്ണൂരിൽ ബസ് മറിഞ്ഞ് അപകടം

കണ്ണൂർ കൊയ്യത്ത് ബസ് മറിഞ്ഞ് അപകടം. കൊയ്യം മർക്കസിന്റെ ബസാണ് അപകടത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന നാല് മുതിർന്നവർ ഉൾപ്പടെ 32 പേർക്കും 28 വിദ്യാർഥികൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂരിലെ എ കെ ജി ആശുപത്രി പ്രവേശിപ്പിച്ചു. ഇതിന് പുറമെ മയ്യിൽ സർക്കാർ ആശുപത്രിയിലും പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. വളവിൽ വെച്ചുണ്ടായ അപകടത്തിൽ ബസ് തലകീഴായി മറിയുകയായിരുന്നു. മർക്കസിലെ അധ്യാപകന്റെ മകന്റെ വിവാഹത്തിന് പോകുന്നതിനിടെയാണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!