സാഹസിക യാത്ര വർധിച്ചു: മൂന്നാർ മാട്ടുപ്പെട്ടി ടോപ്പ് സ്റ്റേഷൻ റോഡിൽ രണ്ട് വാഹനങ്ങളിലായി യുവാക്കളുടെ അപകടയാത്ര.

മധ്യവേനൽ അവധിയാരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതോടെ വാഹനങ്ങളിൽ സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണവും വർധിച്ചു. മാട്ടുപ്പെട്ടി ടോപ്പ് സ്റ്റേഷൻ റോഡിലാണ് ഇന്ന് യുവാക്കളുടെ സാഹസിക യാത്ര നടന്നത്.
കേരള രജിസ്ട്രേഷനിലുള്ള രണ്ട് വാഹനങ്ങളിലായിട്ടായിരുന്നു യുവാക്കളുടെ അപകടയാത്ര. ഇരു വാഹനങ്ങളുടെയും ഡോറിൽ കയറി ഇരുന്ന് മുമ്പിലും പിറകിലുമായിട്ടാണ്
യുവാക്കൾ യാത്രക്ക് മുതിർന്നത്.ഈ വാഹനത്തിൻ്റെ പിന്നാലെയെത്തിയവരാണ് അപകടയാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്. നാളുകള്‍ക്ക് മുമ്പ് വരെ ഗ്യാപ്പ് റോഡില്‍ വാഹനത്തിലുള്ള സാഹസികയാത്ര ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. സമാന സംഭവങ്ങള്‍ വര്‍ധിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടിയും പരിശോധനയും കടുപ്പിച്ചു.നിയമലംഘകര്‍ക്കെതിരെ നിയമ നടപടികളിലേക്ക് കടന്നിരുന്നു.ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു.ഇതിന് ശേഷം സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. വീണ്ടും സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പോലീസും മോട്ടോർ വാഹനവകുപ്പും നടപടി കടുപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.