KeralaLatest NewsLocal news
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നിനീങ്ങി; അടിയിൽപെട്ട 14 വയസ്സുകാരി മരിച്ചു

നേര്യമംഗലം ∙ മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തിൽ 14 വയസ്സുകാരി മരിച്ചു. കീരിത്തോട് തെക്കുമറ്റത്തിൽ പരേതനായ ബെന്നിയുടെ മകൾ അനീറ്റ (14) ആണ് മരിച്ചത്. ബസിന്റെ മുൻഭാഗത്തെ ടയറിനിടയിൽ കുടുങ്ങിയ അനീറ്റയെ ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്.

കുമളിയിൽ നിന്ന് എറണാകുളത്തേക്ക് വരും വഴിയാണ് കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടത്..ബസ്സിന്റെ പിൻഭാഗം തിട്ടിലിടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ട്ടപെട്ട ബസ് 25 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു . കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം 20 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്