ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

അടിമാലി: അടിമാലി മന്നാംകണ്ടം വില്ലേജ് ഓഫീസില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ നടപടിക്രമങ്ങള്‍ ആദിവാസി ഇടങ്ങളിലെ ആളുകളെ വലക്കുന്നുവെന്നാണ് ആദിവാസി ക്ഷേമ സമിതിയുടെ ആക്ഷേപം. ഈ നടപടിക്രമങ്ങള്‍ ആദിവാസി സമൂഹത്തിന് വലിയ പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും പരാതി ഉയരുന്നു.ഈ സാഹചര്യത്തിലാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ മന്നാംങ്കണ്ടം വില്ലേജോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
ആദിവാസി ക്ഷേമസമിതി അരിയാ രക്ഷാധികാരി ചാണ്ടി പി അലക്‌സാണ്ടര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.ആദിവാസി ക്ഷേമസമിതി അടിമാലി ഏരിയാ പ്രസിഡന്റ് ഗോപി രാമന്‍ പ്രതിഷേധ സമരത്തില്‍ അധ്യക്ഷ വഹിച്ചു.ഏരിയാ സെക്രട്ടറി എം ആര്‍ ദീപു, സി ഡി ഷാജി, റ്റി കെ സുദേഷ് കുമാര്‍, സി ഡി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.