
പന്നിയാർ എസ്റ്റേത്തിന്റെയും തോട്ടം തൊഴിലാളികളുടെ സഹകരണത്തോടെ പുനർ നിർമ്മാണം നടത്തിയ ചന്ദനമാരിയമ്മൻ ക്ഷേത്രത്തിന്റെ കുംഭാഭിഷേകം ഭക്‌തി സാന്ദ്രമായ ചടങ്ങുകളോടെ നടന്നു
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ബി വെങ്കിടേഷ് ശർമ്മ അയ്യരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്
വി.ഒ
ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തോട്ടം തൊഴിലാളികളുടെ ആഗ്രഹ പൂർത്തികരണത്തിന്റെ ഭാഗമായിട്ടാണ് പൂപ്പാറ ചന്ദനമാരിയമ്മൻ ക്ഷേത്രം പുനർ നിർമാണം നടത്തിയത് പൊതുജങ്ങളുടെയും,തോട്ടം തൊഴിലാളികളുടെയും സഹകരണത്തോടെയാണ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണം പൂർത്തികരിച്ചത് ക്ഷേത്രം തന്ത്രി ബ്രമശ്രീ ബി വെങ്കിടേഷ് ശർമ്മ അയ്യരുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്രം പൂജാരിമാരായ ഷണ്മുഖവേൽ ,സിക്കയ്യ ,മുനീശ്വരൻഎന്നുവരുടെ സഹകാർമികത്വത്തിലുമാണ് അഷ്ടബന്ധന മഹാ കുംഭാഭിഷേകവും നടന്നത് പുണ്യ നദികളിൽ നിന്നും എത്തിച്ച തീർത്ഥം ഉപയോഗിച്ചാണ് കുംഭഭിഷേകം നടന്നത്. ഉത്സവത്തോട് അനുബന്ധിച്ചു അന്നദാനവും വിവിധ ആചാര അനുഷ്ടാങ്ങളും പൂജ കർമ്മങ്ങളും നടന്നു
കുംഭാഭിഷേകത്തിൽ പങ്കെടുക്കുവാനും അനുഗ്രഹം പ്രാവിക്കുവാനും ജാതി മത ഭേദമെന്യേ നിരവധി ഭക്തജങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നത് കുംഭാഭിഷേകത്തോട് അനുബന്ധിച്ചു ക്ഷേത്ര അങ്കണത്തിൽ എത്തിച്ചേർന്ന എച്ച് എം എൽ പന്നിയാർ എസ്റ്റേറ്റ് മാനേജ്‌മെന്റ്റ് അംഗങ്ങൾക്കും ജീവനക്കാർക്കും ക്ഷേത്രം കമ്മറ്റിയുടെ നേതൃത്തത്തിൽ സ്വികരണം നൽകി. ചന്ദനമാരിയമ്മൻ ക്ഷേത്രകമ്മറ്റി പ്രസിഡന്റ് എം രാജൻ ,സെക്രട്ടറി ആർ മാരിമുത്തു ,ട്രഷറർ എസ് മൂത്ത എന്നിവർ ഉത്സവത്തിനു നേതൃത്വം നൽകി