പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഷി ലോഡ്ജിന്റെ നിര്‍മ്മാണജോലികള്‍ അവസാന ഘട്ടത്തിലെത്തി

അടിമാലി: പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഷി ലോഡ്ജിന്റെ നിര്‍മ്മാണജോലികള്‍ അവസാന ഘട്ടത്തിലെത്തി. ബഹുവര്‍ഷ പദ്ധതിയായി ഒന്നേകാല്‍ കോടിയോളം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഏഴ് മുറികളും ഡോര്‍മെറ്ററിയും അടങ്ങുന്നതാണ് ഷീ ലോഡ്ജ്. മൂന്നാറിലേക്കെത്തുന്ന വനിതകളായ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് ഷീ ലോഡ്ജ് നിര്‍മ്മിക്കുന്നത്.
രണ്ടാംമൈലിലാണ് ഷീലോഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വനിതകള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കുകയെന്നതിനൊപ്പം തദ്ദേശിയരായ വനിതകള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും കൂടി പദ്ധതിക്കുണ്ട്.ഏഴ് മുറികളും ഡോര്‍മെറ്ററിയും അടങ്ങുന്നതാണ് ഷീ ലോഡ്ജ്. ഏറെ വൈകാതെ പദ്ധതിയുടെ നിര്‍മ്മാണ പൂര്‍ത്തീകരണം സാധ്യമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ പറഞ്ഞു.
ഷീ ലോഡ്ജ് പദ്ധതി മൂന്നാറിന്റെ വിനോദസഞ്ചാരമേഖലക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.2022 23 വര്‍ഷത്തിലായിരുന്നു പള്ളിവാസല്‍ പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്.ഡോര്‍മെറ്ററിയില്‍ മാത്രം മുപ്പതിലധികം ആളുകള്‍ക്ക് താമസ സൗകര്യമൊരുക്കും.