KeralaLatest NewsLocal news
നായയെ ഓടിച്ച് കുഴിയിൽ വീണ കടുവയെ ഒടുവിൽ കാട്ടിൽ തുറന്നുവിട്ടു; പേവിഷ ബാധയ്ക്കുള്ള കുത്തിവയ്പ്പും നൽകി

ഇടുക്കി: ചെല്ലാർകോവിൽമെട്ടിൽ ഏലത്തോട്ടത്തിലെ കുഴിയിൽ വീണതിനെ തുടർന്ന് വനം വകുപ്പ് മയക്കു വെടിവെച്ച് പിടികൂടിയ കടുവയെ പെരിയാർ കടുവയെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടു. ഗവിക്കു സമീപമുള്ള പാണ്ഡ്യൻ തോട് എന്ന ഭാഗത്താണ് രാത്രി തുറന്നു വിട്ടത്. കടുവകളുടെ സാന്നിധ്യം കുറഞ്ഞ വന മേഖലയായതിനാലാണ് ഇവിടം തെരഞ്ഞെടുത്തത്.
മയക്കു വെടിവെച്ച് പിടികൂടി തേക്കടിയിലെത്തിച്ച കടുവക്ക് പരിശോധനകൾക്ക് ശേഷം ആവശ്യമായ ചികിത്സ നൽകിയിരുന്നു. മുഖത്ത് തറച്ചിരുന്ന മുള്ളൻ പന്നിയുടെ മുള്ളും നീക്കം ചെയ്തു. നായയും ഒപ്പമുണ്ടായിരുന്നതിനാൽ പേവിഷ ബാധക്കുള്ള പ്രതിരോധ കുത്തിവയ്പ്പും നൽകി. നിരീക്ഷണത്തിനു ശേഷമാണ് വനത്തിൽ തുറന്നു വിട്ടത്. രണ്ടു വയസോളം പ്രായമുള്ള ആൺ കടുവയാണ് 15 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെടുത്തത്.