ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം’; ചോദ്യം ചെയ്യുക ACP യുടെ നേതൃത്വത്തിൽ

കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ ACP യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. ഡാൻസഫ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കൊച്ചിയിൽ എത്തിയാൽ ഉടൻ തന്നെ നടനെ ചോദ്യം ചെയ്യും. ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണമെന്നാണ് ഡാൻസാഫ് സംഘം നൽകിയ റിപ്പോർട്ട്. നടന്റെ തൃശൂരിലുള്ള വീട്ടിൽ നേരിട്ടെത്തി നോട്ടീസ് നൽകാനുള്ള നടപടിയും ഇതോടെ ആരംഭിച്ചു.
നടൻ എത്രയും വേഗം പൊലീസിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. അതിനായി നോട്ടീസും നൽകും. നോട്ടീസ് കൈപറ്റി 5 ദിവസത്തിനകം ഹാജരാകണം. പരിശോധനയ്ക്കിടെ കടന്നു കളഞ്ഞത് എന്തിനാണെന്ന് താരം വിശദീകരിക്കണം. രണ്ടുകാര്യങ്ങളിലാണ് പൊലീസ് ഷൈനിൽ നിന്ന് വ്യക്തത വരുത്തുക. ലഹരി കയ്യിലുണ്ടായതുകൊണ്ടാണോ, ഉപയോഗിച്ചതുകൊണ്ടാണോ കടന്നു കളഞ്ഞതെന്ന് അറിയുകയാണു പ്രധാന ലക്ഷ്യം. നിലവിൽ ഷൈൻ തമിഴ്നാട്ടിലാണ് ഉള്ളത്.