
മൂന്നാര്‍: മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലജന്‍സിന്റെയും അതിന്റെ സാധ്യതകളെയും സംബന്ധിച്ചുള്ള ദ്വിദിന വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജ് എഡ്യുനെറ്റുമായി ചേര്‍ന്നാണ് വര്‍ക്ക്ഷോപ്പിന് രൂപം നല്‍കിയത്. നാനൂറിലധികം വിദ്യാര്‍ത്ഥികള്‍ വര്‍ക്ക്ഷോപ്പിന്റെ ഭാഗമായി. മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജോജു എം ഐസക്ക് വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു.
മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിന് പുറമെ വിവിധ കോളേജുകളിലെ കുട്ടികള്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു. വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തിട്ടുള്ള കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് മേധാവിമാര്‍ സംസാരിച്ചു.