KeralaLatest NewsLocal news
കിണറ്റില്‍ അകപ്പെട്ട പശുവിന് രക്ഷകരായി അടിമാലി അഗ്നിരക്ഷാ സേനയും നാട്ടുകാരും

അടിമാലി: അടിമാലി വാളറയില്‍ കിണറ്റില്‍ അകപ്പെട്ട പശുവിന് രക്ഷകരായി അടിമാലി അഗ്നിരക്ഷാ സേനയും നാട്ടുകാരും. വാളറ കെ റ്റി ഡി സി ജംഗ്ഷനിലാണ് സംഭവം നടന്നത്. പ്രദേശവാസിയുടെ മൂന്ന് വയസ്സ് പ്രായമുള്ള പശുവാണ് അബന്ധത്തില്‍ കിണറ്റില്‍ അകപ്പെട്ടത്.തുടര്‍ന്ന് അടിമാലി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.ഏറെ ശ്രമകരമായി അഗ്നിരക്ഷാ സേനയും നാട്ടുകാരും സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരും ചേര്‍ന്ന് കിണറ്റില്‍ അകപ്പെട്ട പശുവിനെ കിണറ്റില്‍ നിന്നും കരക്കെത്തിച്ചു.കിണറ്റില്‍ വീണ പശു കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.അടിമാലി അഗ്നിരക്ഷാ സേനാ യൂണിറ്റ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പശുവിന് രക്ഷകരായത്.