ബൈപ്പാസ് റോഡ് നവീകരിച്ചു; നവീകരിച്ച റോഡിന്റെ ഉദ്ഘാടനം എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിച്ചു

മൂന്നാര്‍: മൂന്നാര്‍ സെറ്റില്‍മെന്റ് നഗറില്‍ നിന്നും മാട്ടുപ്പെട്ടി റോഡുമായി ബന്ധപ്പിക്കുന്ന ബൈപ്പാസ് റോഡ് നവീകരിച്ചു. പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരേ പോലെ ഉപയോഗിക്കുന്ന റോഡാണ് മൂന്നാര്‍ സെറ്റില്‍മെന്റ് നഗറില്‍ നിന്നും മാട്ടുപ്പെട്ടി റോഡുമായി ബന്ധപ്പിക്കുന്ന ബൈപ്പാസ് റോഡ്. ഏറെ നാളുകളായി ഈ റോഡ് തകര്‍ന്ന് കിടക്കുകയായിരുന്നു. ഗ്രാമപഞ്ചായത്തംഗം മാര്‍ഷ് പീറ്ററിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ പഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ വകയിരുത്തിയാണിപ്പോള് റോഡ് നവീകരണം നടത്തിയിട്ടുള്ളത്.
നവീകരിച്ച റോഡിന്റെ ഉദ്ഘാടനം എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുന്‍ എം എല്‍ എ എ കെ മണി, ഗ്രാമപഞ്ചായത്തംഗം മാര്‍ഷ് പീറ്റര്‍, എസ് വിജയകുമാര്‍, ജി മുനിയാണ്ടി, ഡി കുമാര്‍, സി നെല്‍സണ്‍ എന്നിവര്‍ സംബന്ധിച്ചു.180 മീറ്റര്‍ ദൂരത്തില്‍ നാല് മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്.