KeralaLatest NewsLocal news
കാലവർഷ കെടുതി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം നടന്നു

അടിമാലി: ശക്തമായ മഴ തുടരുകയും ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം നടന്നത്. പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ് തുടങ്ങി പതിമൂന്നോളം വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇതുവരെയുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളടക്കം തുറക്കേണ്ടതായി വന്നാല്‍ സ്വീകരിക്കേണ്ടുന്ന നടപടികളടക്കം യോഗം ചര്‍ച്ച ചെയ്തു.