പൂപ്പാറ ടൗണിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനം തകർത്ത് പണം അപഹരിച്ചതായി പരാതി

ഇടുക്കി :കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് സംഭവം. പൂപ്പാറയിൽ മോട്ടർ വാഹന വകുപ്പിന്റെ എ ഐ ക്യാമറക്ക് മുൻപിലായി പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനത്തിന്റെ ചില്ലുകൾ തകർത്ത് സാമൂഹ്യവിരുദ്ധർ പണം അപഹരിച്ചതായണ് പരാതി. ശാന്തൻപാറ സ്വദേശി പാറക്കൽ രാജേന്ദ്രന്റെ വാഹനത്തിൽ നിന്നുമാണ് പണം അപഹരിച്ചത്. രാജേന്ദ്രന്റ മകന്റെ കൈലായിരുന്ന വാഹനം. സാങ്കേതിക തകരാറിനെ തുടർന്ന് പൂപ്പാറ എ ഐ ക്യാമറക്ക് മുൻപിലായി പാർക്ക് ചെയ്യുകയായിരുന്നു.തുടർന്ന് പിറ്റേദിവസം വാഹനം എടുക്കുവാൻ എത്തിയപ്പഴാണ് മുൻവശത്തെ ചില്ല് തകർത്തിരിക്കുന്നതായും വണ്ടിക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ മോഷ്ട്ടിക്കപ്പെട്ടതായും അറിയുന്നത്. ഇതിനെ തുടർന്ന് രാജേന്ദ്രൻ ശാന്തൻപാറ പോലീസിൽ പരാതി നൽകി.
ഒരാഴ്ച്ച പിന്നിട്ടിട്ടും പോലീസ് നടപടിയെടുക്കാൻ തയ്യാറായില്ല എന്നും രാജേന്ദ്രൻ പറഞ്ഞു. പോലീസ് എത്തി അന്വേഷണം ആരംഭിക്കാത്തതിനാൽ റോഡ് അരുകിൽ നിന്നും വാഹനം മാറ്റുവാൻ സാധിച്ചില്ലായെന്നും ഒരാഴ്ചകാലമായി വാഹനത്തിനു ലഭിച്ച ഓട്ടം നഷ്ട്ടപ്പെട്ടു എന്നും രാജേന്ദ്രൻ പറഞ്ഞു. അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മോട്ടർ വാഹന വകുപ്പിനോട് സി സി റ്റി വി ദൃശ്യങ്ങൾ നൽകുവാൻ അപേക്ഷ നൽകിയതായും ശാന്തൻപാറ പോലീസ് പറഞ്ഞു.