EntertainmentKeralaLatest NewsLocal news

ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻ‌സ്; അവർക്ക് പണം നൽകും; ഷൈൻ ടോം ചാക്കോ

നടൻ ഷൈൻ ടോം ചാക്കോ ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ശ്രമം. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടത്. രാസപരിശോധനാ ഫലം പോസിറ്റീവ് ആയാൽ കൂടുതൽ വകുപ്പ് ചുമത്തും. ഷൈനോട്‌ കോലഞ്ചേരിയിലുള്ള ഡി-അഡിക്ഷൻ സെന്ററിൽ പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും താല്പര്യം പ്രകടിപ്പിച്ചില്ല. പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നും മറുപടി.

രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ചാണ് അന്വേഷണം നടത്തുന്നത്. ഗൂഗിൾ പേ വിവരങ്ങൾ പൂർണമായും ശേഖരിച്ചു കഴിഞ്ഞു. ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻ‌സ് ആണെന്നും അവർക്ക് പണം നൽകുമെന്നും ഷൈൻ മൊഴിയിൽ പറയുന്നു. താൻ ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിന് വേണ്ടിയാണെന്നും ‌ആരെയും ലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞുയ. അതേസമയം ഷൈൻ ടോം ചാക്കോയുടെ മൊഴി പൊലീസ് വിശദമായി പരിശോധിക്കും.

മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് തിങ്കളാഴ്ച ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ രാസ പരിശോധന ഫലം നിർണായകമാകും. ഫലം പോസിറ്റീവ് അയാൽ കൂടുതൽ വകുപ്പ് ചുമത്താനാണ് തീരുമാനം. ഫലം ലഭിക്കാൻ ഒരു മാസം മുതൽ മൂന്ന് മാസം വരെ സമയം എടുക്കും. ഷൈൻ ലഹരി ഉപയോഗിച്ചു എന്ന് സ്ഥാപിക്കാൻ പരിശോധന ഫലം നിർണായകമാണ്.

സജീറിനെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് ഷൈനിലേക്ക് എത്തിയത്. ഷൈൻ സജീറിനെ പണം കൈമാറിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സജീറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം മാധ്യമങ്ങളെ ഷൈൻ വിമർശിച്ചു. തന്നെ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്നും തന്റെ സ്വകര്യതയിലേക്ക് കടന്ന് കയറാൻ ശ്രമിക്കുന്നുവെന്നും ഷൈൻ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!