
രാജകുമാരി നടുമറ്റം സ്വദേശികളായ ചെനയപ്പള്ളിയിൽ ബിബിൻ(25) ,കുരുമ്പുംതടത്തിൽ അശ്വിൻ(21) എന്നിവരാണ് രാജാക്കാട് പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും കഞ്ചാവിൽ നിന്നും ഉല്പാദിപ്പിക്കുന്ന ചരസ് എന്ന ലഹരിവസ്തുവാണ് പിടികൂടിയത്. 90 ഗ്രാം ചരസ് ആണ് പിടികൂടിയത്.. വിനോദ സഞ്ചാരത്തിനായി മണാലിക്ക് പോയി തിരികെ എത്തുന്ന യുവാക്കളുടെ കൈവശം ലഹരി വസ്തുക്കൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് രാജാക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മണാലിയിൽ നിന്നും ട്രെയിന് എറണാകുളത്ത് എത്തി അവിടെ നിന്നും ബസിൽ രാജാക്കാട് വന്ന് ഇറങ്ങിയപ്പോളാണ് ഇന്ന് രാവിലെ ലഹരി പദാർത്ഥവുമായി രാജാക്കാട് പോലീസ് ഇരുവരെയും പിടികൂടിയത്. തുടർന്ന് പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു