Latest News
മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തില്‍ അനുശോചിച്ച് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ

അടിമാലി: ഫ്രാൻസിസ് മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തില്‍ അനുശോചിച്ച് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ ശബ്ദം കേള്‍ക്കുവാന്‍ ഏതു കാലത്തും ലോകം കാതോര്‍ത്തിട്ടുണ്ടെന്ന് ബസേലിയോസ് ജോസഫ് ബാവ അടിമാലിയില്‍ പറഞ്ഞു. കഷ്ടത അനുഭവിക്കുന്നവരുടെ മധ്യേ അവിടെ സമാധാനം പുനസ്ഥാപിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടും എപ്പോഴും പരിശുദ്ധ പിതാവ് ശബ്ദമുയര്‍ത്തുവായിരുന്നു.
വ്യത്യസ്തകളോടു കൂടി കത്തോലിക്കാ സഭയുടെ പരമോന്നത പദവിയില്‍ അനേക വര്‍ഷക്കാലം പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പ തിരുമേനി അജപാലക വൃത്തി നിര്‍വ്വഹിച്ചതായും ബസേലിയോസ് ജോസഫ് ബാവ അനുസ്മരിച്ചു