
മാങ്കുളം: മാങ്കുളം സെന്റ്് മേരിസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ലോക പരിസ്ഥിതി കൂട്ടായ്മയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസര്‍ ഷാജി തോമസ് കുട്ടികള്‍ക്കുവേണ്ടി സെമിനാര്‍ നടത്തി. ആമസോണിലെ ജൈവപരിസ്ഥിതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഷാജി തോമസുമായി സംവദിച്ചു. പരിസ്ഥി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിലേക്കെത്തിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.

അംബാസഡേഴ്‌സ് ഓഫ് വാട്ടര്‍ ആന്‍ഡ് നോളഡ്ജ് ഓഫ് റിവേഴ്‌സ് എന്ന ആശയ സംവദന പരിപാടിക്ക് മുന്നോടിയായിട്ടാണ് സെമിനാര്‍ നടന്നത്. ആമസോണില്‍ സ്ഥിതി ചെയ്യുന്ന പബ്ലിക് സ്‌കൂളുകളും സെന്റ് മേരിസ് സ്‌കൂളും സംയുക്തമായി ജൈവ വൈവിധ്യങ്ങളുടെ കലവറയായ ആമസോണ്‍ മഴക്കാടുകളെകുറിച്ചും ആമസോണ്‍ വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ജനസമൂഹങ്ങളെ കുറിച്ചും അറിവ് പങ്കുവയ്ക്കുന്നതിനായും ലോകപരിസ്ഥിതി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനായിട്ടുമാണ് അംബാസഡേഴ്‌സ് ഓഫ് വാട്ടര്‍ ആന്‍ഡ് നോളഡ്ജ് ഓഫ് റിവേഴ്‌സ് എന്ന ആശയ സംവദന പരിപാടി സംഘടിപ്പിക്കുന്നത്.

സെമിനാറിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ് കൊല്ലം പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജ്യോതിമോള്‍ വി എ സംസാരിച്ചു.