
അടിമാലി: അടിമാലി മേഖലയില്‍ മുദ്രപത്രക്ഷാമം പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ അടിമാലി സബ് ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ലീഗ് അടിമാലി ടൗണ്‍ കമ്മിറ്റിയൂടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ടൗണില്‍ ലീഗ് ഹൗസില്‍ നിന്നാരംഭിച്ച പ്രതിഷേധം ട്രഷറിക്ക് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍ ആനച്ചാല്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അന്ത്രു അടിമാലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ട്രഷറര്‍ അനസ് ഇബ്രാഹിം, കെ എ യൂനസ്, ജെ ബി എം അന്‍സാര്‍, സി എം ബാബുട്ടി ഹാജി, എസ് ടി യു ജില്ലാ ട്രഷറര്‍ പി എം പരീത്, കെ പി അബ്ബാസ് എന്നിവര്‍ സംസാരിച്ചു.