KeralaLatest NewsLocal news
യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മറ്റിപ്രധിഷേധ ജ്വാല സംഘടിപ്പിച്ചു

അടിമാലി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രധിഷേധ ജ്വാലയും സംഘടിപ്പിച്ചു. ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയും ഭീകരാക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയുമാണ് പ്രധിഷേധ ജ്വാല സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മുന്‍ അടിമാലി ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് തോമസ് അനുശോചന പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍ കനകന്‍ അധ്യക്ഷനായി.
കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എം എ അന്‍സാരി, യൂത്ത് കെയര്‍ ജില്ല കോര്‍ഡിനേറ്റര്‍ അമല്‍ ബാബു, അജയ് എം എസ്, വൈശാഖ് എം എസ്, കോണ്‍ഗ്രസ് നേതാക്കളായ ജോണ്‍സി ഐസക്ക്, സി എസ് നാസര്‍, ജബ്ബാര്‍, കെ പി അസി തുടങ്ങിയവര്‍ പങ്കെടുത്തു.