മുസ്ലിം യൂത്ത് ലീഗ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

അടിമാലി: മുസ്ലിം യൂത്ത് ലീഗ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.അടിമാലി മരങ്ങാട്ട് റസിഡന്‍സിയിലായിരുന്നു മുസ്ലിം യൂത്ത് ലീഗ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്. യോഗത്തില്‍ അനസ് കോയാന്‍ അധ്യക്ഷത വഹിച്ചു. ദേവികുളം എം എല്‍ എ അഡ്വ. എ രാജ മുഖ്യപ്രഭാഷണം നടത്തി.
ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ അത്താനാസിയോസ്, അമല്‍ ശാന്തി എന്നിവര്‍ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സിയാദ് സംഗമം ഉദ്ഘാടനം ചെയ്തു. അടിമാലി ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് അര്‍ഷാദി റമദാന്‍ സന്ദേശം നല്‍കി. പി എ ബഷീര്‍ ആനച്ചാല്‍, വി എം റസാഖ്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, കോയ അമ്പാട്ട്, എം എം അഷറഫ് ഫൈസി, നൗഫല്‍ ഉസ്താദ്, റെജി നളന്ദ, ജോസ് കോനാട്ട്, ഇ പി ജോര്‍ജ്, മോബി പ്രസ്റ്റീജ്, കെ എ കുര്യന്‍, സി എച്ച് അഷ്‌റഫ്, കെ കെ ബാബു, അനസ് ഇബ്രാഹി തുടങ്ങിയവര്‍ സംസാരിച്ചു.സാമൂഹിക, സാംസ്‌ക്കാരിക, സാമുദായിക രംഗത്തെ നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുത്തു.