KeralaLatest News

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്താന്‍ നിര്‍ണായക നീക്കം: ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരും. ലഹരി ഉപയോഗവും വ്യാപനവും തടയാനുള്ള ബോധവല്‍ക്കരണവും നടപടികളും സംബന്ധിച്ച് വിപുലമായ യോഗം നേരത്തെ ചേര്‍ന്നിരുന്നു. അന്ന് ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളില്‍ വിദഗ്ധ സമിതിയുടെ അഭിപ്രായം കൂടി ചേര്‍ത്ത് കര്‍മ പദ്ധതിക്ക് രൂപം നല്‍കാനും തീരുമാനിച്ചിരുന്നു. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മയക്കുമരുന്നുള്‍പ്പെടെയുള്ള മാരക ലഹരികള്‍ പൊതുസമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുകയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. മയക്കുമരുന്ന് ആസക്തി പലപ്പോഴും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. അതിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട്, വൈകാരിക പ്രശ്‌നങ്ങള്‍, കുറ്റവാസന, ആത്മഹത്യ എന്നിവ വര്‍ദ്ധിച്ചു വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്‌സൈസ് സേനയും ശക്തമായ പ്രതിരോധം ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ പറ്ു. കഴിഞ്ഞ മാസം എക്‌സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതില്‍ 1686 അബ്കാരി കേസുകള്‍, 1313 മയക്കുമരുന്ന് കേസുകള്‍, 7483 പുകയില കേസുകളും ഉള്‍പ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്‌സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേര്‍ന്നുള്ളതുള്‍പ്പെടെ 13639റെയ്ഡുകള്‍ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവില്‍ പരിശോധിച്ചത് – മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് 11 മണിക്ക് മതമേലധ്യക്ഷന്‍മാകരുടെ യോഗവും ഇതുമായി ബന്ധപ്പെട്ട് ചേരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!