
അടിമാലി: സി പി ഐ വെള്ളത്തൂവല്‍ ലോക്കല്‍ സമ്മേളനം നടന്നു.സി പി ഐയുടെ ഇരുപത്തഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായിട്ടാണ് പാര്‍ട്ടിയുടെ ഘടക സമ്മേളനങ്ങള്‍ നടന്നു വരുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സി പി ഐ വെള്ളത്തൂവല്‍ ലോക്കല്‍ സമ്മേളനവും സംഘടിപ്പിച്ചത്. സമ്മേളനത്തിന് തുടക്കം കുറിച്ച് വെള്ളത്തൂവല്‍ ടൗണില്‍ പ്രകടനം നടന്നു. പൊതു സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു സമ്മേളനം സംഘടിപ്പിച്ചിരുന്നത്. പൊതു സമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറി ബൈജു മാടപ്ര അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗണ്‍സിലംഗം ജയാ മധു, മണ്ഡലം സെക്രട്ടറി കെ എം ഷാജി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ ബി ജോണ്‍സന്‍, എന്‍ എ ബേബി, പി ആര്‍ സജി, സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു. സെപ്തംബര്‍ 21 മുതല്‍ 25 വരെ പഞ്ചാബിലാണ് ഇരുപത്തഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.