
മൂന്നാര്‍: മറയൂര്‍ മേഖലയില്‍ വീണ്ടും കാട്ടാന ശല്യം വര്‍ധിക്കുന്നു.മറയൂരിന് സമീപം തോട്ടം മേഖലയില്‍ ഒറ്റക്കൊമ്പന്‍ ആന എത്തി നിലയുറപ്പിച്ചിരിക്കുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.കഴിഞ്ഞ ദിവസം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്കരികില്‍ വരെ കാട്ടാനയെത്തിയിരുന്നു.തോട്ടം മേഖലയായ തലയാറിലും കടുക് മുടിയിലുമുള്ള ആളുകളിലാണ് ആശങ്ക കൂടുതലായി രൂപം കൊണ്ടിട്ടുള്ളത്.ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒറ്റകൊമ്പന്‍ ആന ഈ മേഖലയിലേക്കെത്തിയിട്ടുള്ളതെന്ന് ആളുകള്‍ പറയുന്നു. കാട്ടുകൊമ്പന്‍ പടയപ്പയുടെ സാന്നിധ്യവും ഈ മേഖലയില്‍ ഉണ്ടാകാറുണ്ട്.വേനല്‍ കനക്കുന്നതോടെ മറയൂര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്.