Latest NewsNational

വീണ്ടും നടപടി; പഹല്‍ഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

ജമ്മു കശ്മീരിൽ പ്രാദേശിക ഭീകരർക്കെതിരെ വീണ്ടും നടപടി. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള രണ്ട് ഭീകരരുടെ വീടുകൾ തകർത്തു. പുൽവാമയിലെ മുറാനിലുള്ള അഹ്സാൻ ഉൽ ഹഖ് ഷെയ്ഖ്, കച്ചിപോറയിലെ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാണ്.അതിർത്തിയിലടക്കം ജാഗ്രത നിർദ്ദേശം തുടരുകയാണ്.

പാകിസ്താന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ മോചനത്തിനായുള്ള ഇടപെടലുകൾ തുടരുന്നു. സുരക്ഷിതമായി ബിഎസ്എഫ് ജവാനെ തിരികെ എത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.ജമ്മു കാശ്മീരിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതമാണ്.

ഇതിനോടകം സ്വീകരിച്ച സൈനിക നടപടികളെക്കുറിച്ചും അതിർത്തിയിൽ വെടിനിറത്തിൽ കരാർ ലംഘിക്കാൻ പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും ശ്രീനഗറിൽ എത്തിയ കരസേനാ മേധാവിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പ്രതിരോധ മേഖലയിൽ അടക്കം പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകുന്നതിനുള്ള നീക്കങ്ങളും കരസേനാ മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. അതിനിടെ ജമ്മുകശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റിങ് നടത്തുന്നത് സൈന്യത്തിന്റെ പരിഗണനയിലാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!