KeralaLatest NewsLocal news
കാനം രാജേന്ദ്രന്റെ കുടുംബത്തോട് അനാഥരവെന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല; ബിനോയി വിശ്വം

മൂന്നാര്‍: കാനം രാജേന്ദ്രന്റെ കുടുംബത്തോട് അനാഥരവെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം.പറ്റിയത് പിഴവ് തന്നെയെന്ന് അംഗീകരിക്കുന്നു. കാനത്തിന്റെ മകനെ ഉടന്‍തന്നെ വിളിച്ചിരുന്നു.
വീട്ടില്‍ ചെന്ന് കാനം രാജേന്ദ്രന്റെ ഭാര്യയെ നേരില്‍ കാണുമെന്നും ബിനോയി വിശ്വം പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പെന്നും അന്‍വര്‍ എഫക്ട് എന്നത് പൊട്ടിപ്പോയ സോപ്പ് കുമിളയാണെന്നും ബിനോയി വിശ്വം മൂന്നാറില്‍ വ്യക്തമാക്കി.