HealthKeralaLatest NewsLocal news

രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ ശബാനക്ക് വേണം സുമനസുകളുടെ സഹായം

ഇടുക്കി: രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഇടുക്കി ഉണ്ടപ്ലാവ് സ്വദേശിയായ യുവതിക്ക് ചികിത്സാ സഹായത്തിനായി ഒരു നാട് കൈകോർക്കുന്നു. എൻജിനീയറിംഗ് ബിരുദധാരിയായ ശബാന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മജ്ജമാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധിയെന്നതിനാൽ ഭാരിച്ച ചികിത്സച്ചെലവിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.

എല്ലാവരെയും പോലെ പ്രതീക്ഷകളേറെയുണ്ടായിരുന്നു ശബാനക്ക്. മികച്ചരീതിയിൽ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി ക്യാംപസ് സെലക്ഷൻ വഴി ജോലിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കാര്യങ്ങൾ തകിടംമറിഞ്ഞത് കഴിഞ്ഞ ഓഗസ്റ്റിലാണ്. രക്താർബുദം സ്ഥിരീകരിച്ചതോടെ, പ്രതീക്ഷകൾക്ക് മങ്ങലേറ്റു. മാസങ്ങൾ നീണ്ട ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് രണ്ടാംതവണയും രോഗം പിടിമുറിക്കിയത്.

ഇനി പരിഹാരം മജ്ജ മാറ്റിവയ്കൽ മാത്രം. ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കും ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. നേരത്തെ ചികിത്സയ്ക്കെടുത്ത വായ്പ ബാധ്യതക്കൊപ്പം തുടർ ചികിത്സയ്ക്ക് വഴിയെന്തെന്നാണ് വീട്ടുകാരുടെ ആശങ്ക. അയൽക്കാരും നാട്ടുകാരുമൊക്കെ ചേർന്ന് ജനകീയ കമ്മറ്റി രൂപീകരിച്ച് ധനസമാഹരണത്തിന് തുടക്കമിട്ടു. കാനറ ബാങ്കിന്റെ തൊടുപുഴ ശാഖയിൽ പ്രത്യേക അക്കൗണ്ടും തുടങ്ങി. ചകിത്സ മുടങ്ങിയാൽ ശബാനയുടെ ജീവൻ തന്നെ അപകടത്തിലാവും. ഇനിവേണ്ടത് സുമനസ്സുകളുടെ ഒരു കൈ സഹായമാണ്.

NAME: ISHA KASSIMA/C NO: 110235552789IFSC: CNRB0014650BANK: CANARA BANKBRANCH: തൊടുപുഴ

ഗുഗിൾ പേ നമ്പര്‍: 7907890409 8075892956 7012133842

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!