വട്ടവട ചിലന്തിയാറില്‍ 96 കഞ്ചാവു ചെടികള്‍ കണ്ടെത്തി നശിപ്പിച്ച് എക്‌സൈസ് സംഘം.

ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്
ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായിട്ടായിരുന്നു മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി ആര്‍ അനില്‍കുമാറും സംഘവും ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് വട്ടവട ചിലന്തിയാറില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ചിലന്തിയാര്‍ ഗുഹയുടെ സമീപത്ത് പുഴയോരത്ത് തടങ്ങളിലായി നടാന്‍ പാകപ്പെടുത്തിയ നിലയിലുള്ള 96 കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്. മുന്തിയ ഇനം കഞ്ചാവു ചെടികളാണ് നട്ടു വളര്‍ത്തി വന്നിരുന്നതെന്നാണ് എക്‌സൈസ് സംഘം നല്‍കുന്ന വിവരം. മൂന്ന് മാസത്തിനുള്ളില്‍ വിളവെടുപ്പ് നടക്കുമായിരുന്നു ചെടികളാണ് എക്‌സൈസ് വകുപ്പ് കണ്ടെത്തി നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ എക്്‌സൈസ് വകുപ്പ് നടപടിയാരംഭിച്ചു
. എക്‌സൈസ് ഇന്റലിജന്‍സിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് എ ബി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്മാരായ കെ വി പ്രദീപ്, എം ഡി സജീവ് കുമാര്‍, മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ കെ ജെ ബിനോയി, മീരാന്‍ കെ എസ് ഹാരിഷ് മൈതീന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.