KeralaLatest NewsLocal news
കുത്തുകുഴിക്ക് സമീപം വാഹനാപകടം. സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു..

ഇന്നുച്ചയോടെയായിരുന്നു ദേശിയപാതയില്‍ അപകടം സംഭവിച്ചത്. കുത്തുകുഴി വിദേശമദ്യ വില്‍പ്പന ശാലക്ക് സമീപമാണ് അപകടം നടന്നത്. സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. മൂന്നാറില്‍ നിന്നും ആലുവക്ക് പോകുകയായിരുന്നു അപ്പൂസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു.

ബസ് വന്നിടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയിരുന്ന ലോറി മുമ്പിലേക്ക് കുറച്ച് ദൂരം നിരങ്ങി നീങ്ങി. ഡ്രൈവറടക്കം പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഡ്രൈവര്‍ ഒഴികെ മാറ്റാര്‍ക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ദേശിയപാതയില്‍ ഭാഗീകമായി ഗതാഗതം തടസ്സപ്പെട്ടു.