KeralaLatest NewsLocal news
അടിമാലി കുരങ്ങാട്ടി പ്ലാമല റോഡില്‍ ഓട്ടോറിക്ഷ കൊക്കയിലേക്ക് പതിച്ച് അപകടം ; അഞ്ചോളം പേർക്ക് പരിക്ക്

അടിമാലി : കുരങ്ങാട്ടി പ്ലാമല റോഡിലാണ് അപകടം സംഭവിച്ചത്. യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ റോഡരികിലെ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. റോഡില്‍ നിന്നും അമ്പതടിയിലേറെ താഴ്ച്ചയിലേക്ക് വാഹനം പതിച്ചു. വലിയ താഴ്ച്ചയുള്ള ഭാഗമാണിവിടം. ഒരു മരത്തിലിടിച്ച ശേഷം വാഹനത്തിന്റെ മുന്‍ഭാഗത്തെ ടയര്‍ മണ്ണില്‍ പൂണ്ടു നിന്നതിനാല്‍ വാഹനം കൂടുതല്‍ താഴ്ച്ചയിലേക്ക് പതിക്കുന്നത് ഒഴിവായി.
അഞ്ച് പേര് വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവര്‍ക്ക് പരിക്കുകള്‍ സംഭവിച്ചു. പരിക്ക് സംഭവിച്ചവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.