അടിമാലിയില്‍ പൊതു ശ്മശാനം അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി അടച്ചു പൂട്ടിയിട്ട് 2 മാസം പിന്നിട്ടു

അടിമാലി: കുമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി പഞ്ചായത്തിന്റെ ആധുനിക പൊതു ശ്മശാനം അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി അടച്ചു പൂട്ടിയിട്ട് 2 മാസം പിന്നിടുന്നു. ഇതോടെ നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരുടെ മരണാനന്തര ചടങ്ങുകള്‍ ദുരിതമായി മാറുകയാണ്. അടിമാലിയില്‍ നിന്നുമാത്രമല്ല അടിമാലിയുടെ സമീപമേഖലകളില്‍ നിന്നും സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവരും അങ്ങേയറ്റം നിര്ദ്ദനരായവരുമൊക്കെ ഉറ്റവര്‍ മരിച്ചാല്‍ കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.
എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കായി മാസങ്ങള്‍ക്ക് മുമ്പടച്ച പൊതുശ്മശാനം ഇനിയും പ്രവര്‍ത്തന ക്ഷമമാക്കാത്തതാണ് ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തിയിട്ടുള്ളത്.
28ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഒരു മാസക്കാലം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാമെന്നായിരുന്നു ശ്മശാനം അടക്കുന്ന ഘട്ടത്തില്‍ പഞ്ചായത്തധികൃതര്‍ അറിയിച്ചിരുന്നത്. ശ്മാശാനത്തിനുള്ളില് സ്ഥാപിച്ചിട്ടുള്ള യന്ത്രസാമഗ്രികളുടെയടക്കം നവീകരണജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
കോട്ടയം ആസ്ഥാനമായുള്ള കമ്പനിയാണ് നവീകരണ ജോലികള്‍ എടുത്തിട്ടുള്ളത്. പണികള്‍ പൂര്‍ത്തീകരിച്ച് ശ്മശാനം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത് വൈകുന്നത് സംസ്ക്കാര ചടങ്ങുകള്‍ നടത്തേണ്ടതായി വരുന്ന കുടുംബങ്ങളെ വലക്കുന്നുണ്ട്. ഇതോടെയാണ് ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ആവശ്യം ശക്തമായിട്ടുള്ളത്.