അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറിയാക്കണം; കേരള സ്റ്റുഡന്റ് കോണ്‍ഗ്രസ് (എം)

അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഭാഗമായി ഹയര്‍സെക്കണ്ടറി അനുവദിക്കണമെന്ന ആവശ്യവുമായി കേരള സ്റ്റുഡന്റ് കോണ്‍ഗ്രസ് (എം)രംഗത്ത്. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഹയര്‍സെക്കണ്ടറി അനുവദിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വീണ്ടുമൊരു അധ്യായന വര്‍ഷമാരംഭിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഭാഗമായി ഹയര്‍സെക്കണ്ടറി അനുവദിക്കണമെന്ന ആവശ്യവുമായി കേരള സ്റ്റുഡന്റ് കോണ്‍ഗ്രസ് (എം) രംഗത്തെത്തിയിട്ടുള്ളത്.
സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഭാഗമായി ഹയര്‍സെക്കണ്ടറി അനുവദിച്ചാല്‍ തോട്ടം മേഖലയിലേയും ആദിവാസി ഇടങ്ങളിലേയുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്കത് കൂടുതല്‍ സഹായകരമാകുമെന്ന് സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രഞ്ജിത പറഞ്ഞു.മന്നാംകണ്ടം ഗവണ്മെന്റ് ട്രൈബല്‍ സ്‌കൂളില്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും കേരള സ്റ്റുഡന്റ് കോണ്‍ഗ്രസ് (എം) മുമ്പോട്ട് വയ്ക്കുന്നു.