KeralaLatest NewsLocal news
അടിമാലി ഇരുമ്പുപാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികന് പരിക്ക്

ഇന്ന് രാവിലെയായിരുന്നു ഇരുമ്പുപാലം ടൗണില്‍ അപകടം നടന്നത്.പത്താംമൈല്‍ ഭാഗത്ത് നിന്നും ഇരുമ്പുപാലത്തേക്ക് വരികയായിരുന്ന കാറും ചില്ലിത്തോട് ഭാഗത്ത് നിന്നും ഇരുമ്പുപാലത്തേക്ക് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന് വാഹനത്തില്‍ നിന്നും തെറിച്ച് വീണു.ഇയാളുടെ കാലിന് പരിക്ക് സംഭവിച്ചതായാണ് വിവരം. പരിക്കേറ്റ ബൈക്ക് യാത്രികനെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിനും ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു.