KeralaLatest NewsLocal news
ബൈസണ്‍വാലി കോമാളിക്കുടിക്ക് സമീപം വിനോദസഞ്ചാര ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്ക്

ഇന്നുച്ചയോടെയാണ് അപകടം സംഭവിച്ചത്. ഖജനാപ്പാറ ബൈസണ്‍വാലി റൂട്ടില്‍ കോമാളിക്കുട്ടിക്ക് സമീപം വച്ച് കര്‍ണ്ണാടകയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന വാഹനം പാതയോരത്തെ താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. വളവു തിരിയുന്നതിനിടയില് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ സമീപവാസികള്‍ എത്തുകയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

വാഹനത്തില്‍ മുപ്പതോളം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് റോഡിലെത്തിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഹനം മണ്ണില്‍ പൂണ്ട് നിന്നതിനാല്‍ കൂടുതല്‍ താഴ്ച്ചയിലേക്ക് പതിക്കുന്നത് ഒഴിവായി. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു.