KeralaLatest NewsLocal news
വനിതാ ദിനം; ഫ്‌ളാഷ് മോബുമായി അടിമാലി മാര്‍ ബെസേലിയോസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍

അടിമാലി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് അടിമാലി മാര്‍ ബെസേലിയോസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ വുമണ്‍ സെല്ലിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ഫ്‌ളാഷ് മോബവതരിപ്പിച്ചു. വനിതാ ദിനത്തിന്റെ സന്ദേശം ആളുകളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു ഫ്‌ളാഷ് മോബവതരണം. കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പുറമെ അധ്യാപകരും ഫ്‌ളാഷ് മോബവതരണത്തിന് പിന്തുണയുമായി ടൗണിലെത്തി. അസിസ്റ്റന്റ് പ്രൊഫസര്‍ ജിഷ വിനോദ് വനിതാ ദിന സന്ദേശം നല്‍കി. വുമണ്‍ സെല്‍ കോഡിനേറ്റര്‍മാരായ ഷീജ ഷാജന്‍, അനു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.