
അടിമാലി: അടിമാലി ടൗണില്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്ത് അക്ബര്‍ ബനാന മര്‍ച്ചന്റ് എന്ന വാഴക്കുലകളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് കേരള ബാങ്ക് ജപ്തി നടപടികളുമായി എത്തിയത്. കടക്കുള്ളിലെ സ്റ്റോക്ക് പോലും നീക്കാന്‍ അവസരം നല്‍കാതെ പോലീസ് സംരക്ഷണത്തില്‍ ബാങ്ക് അധികൃതര്‍ സ്ഥാപനം പൂട്ടി വസ്തു വില്‍പ്പനക്കെന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ബാങ്കിന്റെ ഈ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സംഘടനയുടെ നേതൃത്വത്തില്‍ കേരള ബാങ്കിന്റെ അടിമാലി ശാഖക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ബാങ്കിന്റെ നടപടി കടുത്ത അന്യായമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി പറഞ്ഞു.പ്രതിഷേധ സമരത്തില്‍ സംഘടന അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ ആര്‍ വിനോദ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഡയസ് ജോസ്, ജനറല്‍ സെക്രട്ടറി സാന്റി മാത്യു, എസ് കിഷോര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്കിന്റേത് കിരാത നടപടിയാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ ആരോപിച്ചു. ജപ്തിയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും കടക്കുള്ളിലെ സ്റ്റോക്ക് പോലും നീക്കാന്‍ അവസരം നല്‍കാതെയാണ് ബാങ്കധികൃതര്‍ സ്ഥാപനം പൂട്ടിയതെന്നുമുള്ള ആക്ഷേപം സ്ഥാപന ഉടമയും മുമ്പോട്ട് വയ്ക്കുന്നു.