
അടിമാലി: ഏറെ വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും അടിമാലി ഫെസ്റ്റ് നടക്കാന്‍ പോകുന്നത്. മെയ് 1 മുതല്‍ 11 വരെ ഫെസ്റ്റ് നടക്കും. നീണ്ട വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന ഫെസ്്റ്റിനെ കൂടുതല്‍ സ്വീകാര്യമാക്കാന്‍ അടിമാലിയിലെ വ്യാപാരി സമൂഹവും ഒരുങ്ങുകയാണ്. വ്യാപാര ശാലകള്‍ ദീപാലങ്കാരത്താല്‍ അണിയിച്ചൊരുക്കിയും സമ്മാനപദ്ധതികളൊരുക്കിയും വ്യാപാര മേഖലയെ കൂടുതല്‍ സജീവമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി പറഞ്ഞു. ഫെസ്റ്റിനോടനുബന്ധിച്ച് കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ വ്യാപാര മേഖലക്ക് കൂടുതല്‍ ഉണര്‍വ്വുണ്ടാകുമെന്നാണ് പ്രതീക്ഷ.
അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട് കേന്ദ്രീകരിച്ചാണ് ഫെസ്റ്റ് നഗരി ക്രമീകരിച്ചിട്ടുള്ളത്. എക്സിബിഷനുകള്‍, പെറ്റ് ഷോ, സെമിനാറുകള്‍, വിപണന പ്രദര്‍ശന മേളകള്‍ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കാന്‍ സംഘാടകര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. എല്ലാ ദിവസവും കലാസന്ധ്യയോടെയാണ് ഫെസ്റ്റ് നടത്തിപ്പ് ക്രമീകരിച്ചിട്ടുള്ളത്. മുന്‍കാലങ്ങളില്‍ നടന്നിരുന്ന അടിമാലി ഫെസ്റ്റ് അടിമാലിയുടെ വാണിജ്യമേഖലക്കുള്‍പ്പെടെ ഉണര്‍വ്വ് പകര്‍ന്നിരുന്നു.1992ലാണ് വിവിധ സാംസ്‌ക്കാരിക സംഘടനകള്‍ മുന്‍കൈയ്യെടുത്ത് ഫെസ്റ്റിന് തുടക്കം കുറിച്ചത്. 2016ലാണ് ഒടുവില്‍ അടിമാലി ഫെസ്റ്റ് നടന്നത്.