വ്യാപാര ശാലകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കി തുടങ്ങി

അടിമാലി: അടിമാലി ടൗണില്‍ പാതയോരത്തെ വ്യാപാര ശാലകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കി തുടങ്ങി.
ദേശിയപാത 185ല്‍ അടിമാലി മുതല്‍ പനംകുട്ടി വരെ പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തിയിരുന്ന മരങ്ങളും ശിഖരങ്ങളും കഴിഞ്ഞ ദിവസം മുറിച്ച് നീക്കിയിരുന്നു.ഇതിന് ശേഷമാണിപ്പോള്‍ അടിമാലി ടൗണില്‍ പാതയോരത്തെ വ്യാപാര ശാലകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കുന്ന ജോലികള്‍ തുടങ്ങിയിട്ടുള്ളത്.

ദേശിയപാത 185ല്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് മരങ്ങള്‍ മുറിച്ച് നീക്കി തുടങ്ങിയിട്ടുള്ളത്.പലയിടത്തും മരങ്ങളും ശിഖരങ്ങളും ചാഞ്ഞ് നില്‍ക്കുന്നത് വ്യാപാരശാലകള്‍ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടി.ദേശിയപാത 85ല്‍ ടൗണില്‍ ഹില്‍ഫോര്‍ട്ട് ജംഗ്ഷന്‍ ഭാഗത്തും മണ്‍തിട്ടക്കു മുകളില്‍ ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയില്‍ മരങ്ങള്‍ നില്‍ക്കുന്നുണ്ട്.

ഈ ഭാഗത്ത് വഴിയോര വില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുന്നതിന് പുറമെ വാഹനങ്ങളും മറ്റും ആളുകള്‍ നിര്‍ത്തിയിട്ട് പോകുന്ന സ്ഥിതിയുമുണ്ട്.ഈ മഴക്കാലമാരംഭിച്ച ശേഷം അടിമാലി ടൗണില്‍ മാത്രം മരം കടപുഴകി വീണ് മൂന്ന് അപകടങ്ങളാണ് സംഭവിച്ചത്.