
അടിമാലി: അടിമാലി ഫെസ്റ്റിന് നാളെ തിരി തെളിയും. 1 മുതല്‍ 11 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. എക്സിബിഷനുകള്‍, പെറ്റ് ഷോ, സെമിനാറുകള്‍, വിപണന പ്രദര്‍ശന മേളകള്‍ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും കലാസന്ധ്യയോടെയാണ് ഫെസ്റ്റ് നടത്തിപ്പ് ക്രമീകരിച്ചിട്ടുള്ളതെന്നും സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ ഫെസ്റ്റിന്റെ ഭാഗമാകുമെന്നും ഗ്രാമപഞ്ചായത്തധികൃതര്‍ പറഞ്ഞു.നാളെ വൈകിട്ട് എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ. എ രാജ എമ എല്‍ എ അധ്യക്ഷത വഹിക്കും.
അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട് കേന്ദ്രീകരിച്ചാണ് ഫെസ്റ്റ് നഗരി ക്രമീകരിച്ചിട്ടുള്ളത്. മുന്‍കാലങ്ങളില്‍ നടന്നിരുന്ന അടിമാലി ഫെസ്റ്റ് അടിമാലിയുടെ വാണിജ്യമേഖലക്കുള്‍പ്പെടെ ഉണര്‍വ്വ് പകര്‍ന്നിരുന്നു.vപിന്നീട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫെസ്റ്റ് നടന്നിരുന്നില്ല.1992ലാണ് വിവിധ സാംസ്‌ക്കാരിക സംഘടനകള്‍ മുന്‍കൈയ്യെടുത്ത് ഫെസ്റ്റിന് തുടക്കം കുറിച്ചത്. 2016ലാണ് ഒടുവില്‍ അടിമാലി ഫെസ്റ്റ് നടന്നത്.