സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് നേടിയ അനുശ്രീ സത്യന് ജന്മ നാടായ മുക്കുടത്ത് സ്വികരണം നല്‍കി

അടിമാലി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അറുന്നൂറ്റിമൂന്നാം റാങ്ക് നേടിയ അനുശ്രീ സത്യന് ജന്മ നാടായ മുക്കുടത്ത് സ്വികരണം നല്‍കി. എസ് എന്‍ ഡി പി ശാഖയുടെയും വ്യാപാരി വൃവാസായി ഏകോപന സമിതിയുടെയും വിവിധ സംഘടനകളുടെയും രാഷ്ട്രിയപാര്‍ട്ടികളുടെയും ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. മുക്കുടത്ത് നടന്ന സ്വീകരണത്തിന് ശേഷം വാഹനങ്ങളുടെ അകമ്പടികളോടെ അനുശ്രീയെ ചരുതക്കള്ളിപ്പാറയിലെ വീട്ടിലേക്കാനയിച്ചു. തുടര്‍ന്ന് വീട്ടില്‍ അനുമോദന സമ്മേളനം നടന്നു. പഞ്ചായത്തംഗം ടി.പി. മല്‍ക്ക അധ്യക്ഷനായി.
അടിമാലി എന്‍ എന്‍ ഡി പി യൂണിയന്‍ കണ്‍വീനര്‍ സജി പറമ്പത്ത്, കെ.എസ് ലതിഷ് കുമാര്‍, പഞ്ചായത്തംഗം പി കെ ഉണ്ണികൃഷ്ണന്‍, ഗിരിഷ് പി ഡി, മുക്കുടം എസ് എന്‍ ഡി പി ശാഖയോഗം പ്രസിഡന്റ് സുധാകരന്‍, മറ്റിതര സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ സംഘടനകളുടെ പ്രതിനിധികള്‍ അനുശ്രീക്ക് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.