
അടിമാലി: കഞ്ചാവും എം ഡി എം എയുമായി യുവാവ് അടിമാലി പോലീസിന്റെ പിടിയിലായി. 5 ഗ്രാം കഞ്ചാവും 0.8 ഗ്രാം എം ഡി എം എയുമാണ് ദേശിയപാതയില്‍ വാളറ ഭാഗത്ത് അടിമാലി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ യുവാവിന്റെ പക്കല്‍ നിന്നും കണ്ടെത്തിയത്. ഹൈവേ പോലീസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെയാണ് എറണാകുളം കിഴക്കമ്പലം സ്വദേശി ബിജു കുടുങ്ങിയത്. ലഹരി വസ്തുക്കള്‍ യുവാവിന്റെ പേഴ്‌സിലായിരുന്നു സൂക്ഷിച്ചിരുന്നത്.
വാഹനം പരിശോധിക്കുന്നതിനിടെ യുവാവിന്റെ പേഴ്‌സും പരിശോധിച്ച പോലീസ് പേഴ്‌സില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി.