
വട്ടവട പഞ്ചായത്തിലെ വത്സപ്പെട്ടി ഗോത്രവർഗ ഗ്രാമത്തിനുസമീപം വനമേഖലയിൽ പാറക്കെട്ട് ഇടിഞ്ഞുവീണു. കുടിയിലെ ഗ്രാമത്തിൽ കൃഷിയിടത്തിൽനിന്ന് 500 മീറ്റർമാത്രം അകലെയുള്ള ശാന്തമലയിലാണ് വലിയ പാറക്കെട്ട് ഇടിഞ്ഞുവീണത്. ബുധനാഴ്ച പുലർച്ചെ 2.30-നാണ് സംഭവം. പാറക്കെട്ട് ഇടിഞ്ഞുവീഴുന്ന ശബ്ദം ഒരു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽവരെ കേട്ടിരുന്നു. മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഗ്രാമത്തിലെ ജനങ്ങൾ പാറ ഇടിഞ്ഞുവീണതോടെ ആശങ്കയിലാണ്.