
മൂന്നാർ എംജി നഗറിൽ ആണ് ഒരു കിലോയിൽ അധികം കഞ്ചാവ് കൈവശം വച്ചതിന് യുവാവ് അറസ്റ്റിലായത്.എം ജി നഗർ സ്വദേശി ആനന്ദ് സിദ്ധനാണ് പോലീസിന്റെ പിടിയിലായത്.
കഞ്ചാവ് വിൽപ്പന നടത്തിയ 28820 രൂപയും പോലീസ് പിടിച്ചെടുത്തു.
മൂന്നാർ സിഐ രാജൻ കെ അരമനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ വീട്ടിൽ നിന്നും കഞ്ചാവ് പോലീസ് പിടികൂടിയത്.
കഞ്ചാവ് ചെറിയ പൊതികളിലാക്കിയാണ് ഇയാൾ വില്പന നടത്തിവന്നിരുന്നത്.ചോദ്യം ചെയ്യലിൽ ഇയാൾക്ക് കഞ്ചാവ് ലഭിച്ചത് തമിഴ്നാട്ടിൽ നിന്നും ആണെന്ന് പോലീസ് പറഞ്ഞു .കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമായിരിക്കും കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനാകുകയെന്ന് പോലീസ് പറഞ്ഞു. എസ് ഐ എം കെ നിസാർ, വനിതാ എ എസ് ഐ ലേഖ, എസ് സി പി ഒ ടോണി ചാക്കോ, സിപിഎം മാരായ ഹിലാൽ, മണികണ്ഠൻ, രമേശ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.