ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്; ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 158 എന്‍ഡിപിഎസ് കേസുകള്‍

അടിമാലി: ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സസ്‌മെന്റ് ഡ്രൈവില്‍ രജിസ്റ്റര്‍ ചെയ്തത് 158 എന്‍ഡിപിഎസ് കേസുകള്‍. ഓണക്കാലത്തെ വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാന്‍ ലക്ഷ്യമിട്ട് ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 9 വരെയായിരുന്നു എക്‌സൈസിന്റെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സസ്‌മെന്റ് ഡ്രൈവ് നടന്നത്.
ഇതിന്റെ ഭാഗമായി ചെക്‌പോസ്റ്റുകള്‍, വാറ്റിന് സാ ധ്യതയേറിയ മലയോര, വനമേഖലകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം എക്‌സൈസ് പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു. പ്രത്യേക വാഹനപരിശോധനയും നടത്തി. പൊലീസ്, ഫോറസ്റ്റ്, റവന്യു തുടങ്ങി മറ്റു വകുപ്പുകളുമായി ചേര്‍ന്നും പരിശോധനകള്‍ നടന്നു.ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ രജിസ്റ്റര്‍ ചെയ്തത് 158 എന്‍ഡിപിഎസ് കേസുകളാണ്.
കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവയാണിവ. 135 അബ്കാരി കേസുകളും എക്‌സൈസ് വകുപ്പ് കണ്ടെത്തി. 9.728 കിലോഗ്രാം കഞ്ചാവാണ് ഈ സ്‌പെഷ്യല്‍ ഡ്രൈവിന്റെ കാലയളവില്‍ പിടിച്ചെടുത്തത്. എന്‍ഡിപിഎസ് കേസുകളില്‍ 160 പേരെയും അബ്കാരി കേസുകളില്‍ 129 പേരെയും അറസ്റ്റ് ചെയ്തു. ആകെ 1,055 പരിശോധ നകള്‍ നടത്തി. നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന, ഉപയോഗം, പൊതു സ്ഥലത്തെ പുകവലി എന്നിവയുമായി ബന്ധപ്പെട്ട് 1,075 കോട്പ കേസുകളും റജിസ്റ്റര്‍ ചെയ്തു.
595 ലിറ്റര്‍ കോട, 38.4 ലിറ്റര്‍ ചാരായം, 414.9 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 1.165 ഗ്രാം എം ഡി എം എ, 17 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍, 7 വാഹനങ്ങള്‍ എന്നിവയും സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പിടിച്ചെടുത്തു.