
മൂന്നാര്‍: ഓണക്കാലത്ത് പൊതുവിപണിയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായിട്ടാണ് സഞ്ചരിക്കുന്ന ഓണചന്ത ദേവികുളം നിയോജക മണ്ഡലത്തിലും പര്യടനം തുടങ്ങിയിട്ടുള്ളത്. 13 ഇന സബ്സീഡി ഉത്പന്നങ്ങള്‍ക്ക് പുറമേ 5 മുതല്‍ 50% വരെ വിലക്കുറവില്‍ 250 ഓളം വിവിധ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ സഞ്ചരിക്കുന്ന ഓണചന്ത വഴി ലഭിക്കും. ഇന്നും നാളെയുമായി ഓണചന്ത താലൂക്കിന്റെ വിവിധയിടങ്ങളില്‍ എത്തും. അഡ്വ. എ രാജ എം എല്‍ എ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഉദ്ഘാടനം ഫ്‌ളാഗ് ഓഫ് ചെയ്തു.
മൂന്നാര്‍, ദേവികുളം, ഓള്‍ഡ് മൂന്നാര്‍, പള്ളിവാസല്‍, ചിത്തിരപുരം മേഖലകളില്‍ ഇന്ന് വാഹനം എത്തും. നാളെ ആനച്ചാല്‍, തോക്കുപാറ, കുരിശുപാറ, രണ്ടാം മൈല്‍ എന്നിവിടങ്ങളിലും സപ്ലൈക്കോയുടെ സഞ്ചരിക്കുന്ന ഓണചന്ത എത്തും. വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സപ്ലൈക്കോ മൂന്നാര്‍ ഡിപ്പോ മാനേജര്‍ വിപിന്‍ ലാല്‍ എസ്, ജീവനക്കാരായ അഖില്‍ കെ എസ്, ജ്യോതി ജോസ് എന്നിവര്‍ സംബന്ധിച്ചു.