BusinessKeralaLatest NewsLocal news

വിലക്കുറവും ഓഫറുകളുമായി കൺസ്യൂമർ ഫെഡ്

വമ്പിച്ച ഓഫറുകളും വിലക്കുറവുമായി പ്രവർത്തിക്കുന്ന കൺസ്യൂമർ ഫെഡിൻ്റെ എന്റെ കേരളം പ്രദർശന വിപണന മേളയിലെ സ്റ്റാളിൽ തിരക്കേറി. പൊതു വിപണിയിൽ നിന്ന് 30 ശതമാനം വരെ വിലക്കുറവാണ് ഇവിടെ. മേള കാണാൻ എത്തുന്നവർക്ക് കൈ നിറയെ സാധനങ്ങളുമായി മടങ്ങാനുള്ള അവസരമാണ് കൺസ്യൂമർ ഫെഡ് ഒരുക്കിയിരിക്കുന്നത്. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും ഇവിടെ ലഭ്യമാണ്.

ബുക്ക്, ബാഗ്, പേന, പേപ്പർ, കുടകൾ തുടങ്ങി വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം ഒറ്റ കുടക്കീഴിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം, ത്രിവേണി ഉത്പന്നങ്ങളും വിലക്കുറവിൽ ലഭ്യമാണ്. നിത്യോപയോഗ സാധനങ്ങളായ മഞ്ഞൾപ്പൊടി, മുളക് പൊടി, അരിപ്പൊടി,വെളിച്ചണ്ണ എന്നിവയ്ക്കും 20 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവുണ്ട്. സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കൺസ്യൂമർഫെഡിന്റെ വിപണി രക്ഷകർത്താക്കൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്.ഫോട്ടോ- എന്റെ കേരളം പ്രദർശന വിപണന മേളയിലെ കൺസ്യൂമർ ഫെഡ് സ്റ്റാൾ..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!