KeralaLatest NewsLocal news

ആനമലൈ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര്‍ മരിച്ചു

തമിഴ്‌നാട് ആനമലൈ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്‌സല്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. 26 വയസായിരുന്നു. ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. വനം വകുപ്പിന്റെ ആംബുലന്‍സില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ആനമലൈ പൊലീസ് കേസെടുത്തു.

വൈകിട്ട് നാലരയോടെ ആയിരുന്നു മരണം. സുഹൃത്തിനൊപ്പമാണ് അജ്‌സല്‍ ട്രക്കിംഗിനെത്തിയത്. മൂന്ന് സ്‌പോട്ടുകളില്‍ ഇവര്‍ ട്രക്കിംഗ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്‌സലിനോട് ട്രക്കിംഗ് മതിയാക്കാന്‍ വനംവകുപ്പ് ആവശ്യപ്പെട്ടിട്ടും ഇവര്‍ കൂട്ടാക്കിയില്ലെന്നാണ് വിവരം.

കടുവ സങ്കേതത്തില്‍ ഒരു വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തില്‍ ടോക്കണ്‍ അടിസ്ഥാനത്തില്‍ വിനോദസഞ്ചാരികളെ കടത്തിവിട്ടാണ് ട്രക്കിംഗ് നടത്തുന്നത്. ട്രക്കിംഗ് മതിയാക്കാന്‍ ഗൈഡുകള്‍ ആവശ്യപ്പെട്ടിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അല്‍പനേരം ഇരിക്കട്ടെയെന്ന് പറഞ്ഞ് അജ്‌സല്‍ ഒരിടത്ത് ഇരുന്നതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!